ഒന്നും കാണാതെ കണ്ണടച്ചിരുട്ടാക്കി
തത്തി തടഞ്ഞു നടന്നു കണി -
വച്ചോരിടം അറിയാമെങ്കിലും
എവിടെയൊക്കെയോ ഒരു തടസം ...
ഇരുട്ടില്‍ നടന്നു കാലെന്തിന്മേലോ തട്ടി വേദനിച്ചു ..
പണ്ടെന്നമ്മ കൈകള്‍ കൊണ്ടെന്‍ കണ്ണുകള്‍ പൊത്തി
കാട്ടിത്തന്ന കണികള്‍ ഒര്മയിലിന്നും
പൂക്കള്‍ പൊഴിച്ചൂ ..
എവിടേ ഈ ഫ്ലാറ്റിന്റെ കോണിലെ
പൂജാ മുറിയില്‍ നീ കണ്ണാ ..
എന്നുണ്ണികള്‍ക്കു ഏതോ ഉറക്കച്ചടവിന്റെ
ഇടനേരത്തെ കാഴ്ചയാകെ
നിന്‍ കള്ളച്ചിരി എനിക്കുമാത്രമോരായിരം
പൊന്‍കണിയായിടുന്നോ..
മിഴികള്‍ നിറഞ്ഞൊഴുകിയ നേരത്തും
കണ്ടത് നിന്‍ പുഞ്ചിരി മാത്രം..
തത്തി തടഞ്ഞു നടന്നു കണി -
വച്ചോരിടം അറിയാമെങ്കിലും
എവിടെയൊക്കെയോ ഒരു തടസം ...
ഇരുട്ടില്‍ നടന്നു കാലെന്തിന്മേലോ തട്ടി വേദനിച്ചു ..
പണ്ടെന്നമ്മ കൈകള്‍ കൊണ്ടെന്‍ കണ്ണുകള്‍ പൊത്തി
കാട്ടിത്തന്ന കണികള്‍ ഒര്മയിലിന്നും
പൂക്കള്‍ പൊഴിച്ചൂ ..
എവിടേ ഈ ഫ്ലാറ്റിന്റെ കോണിലെ
പൂജാ മുറിയില്‍ നീ കണ്ണാ ..
എന്നുണ്ണികള്‍ക്കു ഏതോ ഉറക്കച്ചടവിന്റെ
ഇടനേരത്തെ കാഴ്ചയാകെ
നിന്‍ കള്ളച്ചിരി എനിക്കുമാത്രമോരായിരം
പൊന്‍കണിയായിടുന്നോ..
മിഴികള്‍ നിറഞ്ഞൊഴുകിയ നേരത്തും
കണ്ടത് നിന്‍ പുഞ്ചിരി മാത്രം..
No comments:
Post a Comment